ഈ ഇന്ത്യക്കാരിയായ ഡോക്ടറെ തേടി നൂറോളം കാറുകളില്‍ അമേരിക്കക്കാരെത്തി; തങ്ങളുടെ സൂപ്പര്‍ഹീറോയ്ക്ക് നന്ദി അറിയിക്കാന്‍

New Update

വാഷിംഗ്ടണ്‍: കൊവിഡ് 19 എന്ന മഹാമാരിയോട് ലോകം യുദ്ധം ചെയ്യുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിന്ന് പട നയിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്.

Advertisment

അവരുടെ നിസ്വാര്‍ത്ഥമായ സേവനം, കരുതല്‍ ഇത് മാത്രമാണ് കൊവിഡില്‍ നിന്നും മുക്തി നേടാന്‍ പലരെയും സഹായിക്കുന്നത്.

ഇത്തരത്തിലൊരു ഡോക്ടറെ അമേരിക്കന്‍ ജനത നന്ദി അറിയിക്കാനെത്തി. നൂറോളം വാഹനങ്ങളില്‍ ! മൈസൂര്‍ സ്വദേശിനിയായ ഡോ. ഉമ മധുസൂദനനാണ് ഇവിടെ താരം.

publive-image

തന്റെ വസതിക്ക് മുമ്പില്‍ ഉമ നില്‍ക്കുന്നതും വാഹനങ്ങളിലെത്തി അമേരിക്കന്‍ നന്ദി അറിയിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സൗത്ത് വിന്‍ഡ്‌സര്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ് അമേരിക്കയുടെ ഈ 'സൂപ്പര്‍ഹീറോ'.

Advertisment