ബ്രിസ്ബൈൻ ഊബർ പീഡനക്കേസ്: യാത്രക്കാരി പ്രലോഭിപ്പിച്ചെന്ന് മലയാളി ഡ്രൈവർ

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

ബ്രിസ്ബൈനിൽ മലയാളി ഊബർ ഡ്രൈവർ 16കാരിയായ യാത്രക്കാരിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തുവെന്ന കേസിൽ വിചാരണ തുടങ്ങി. ആരോപണവിധേയനായ ഡ്രൈവർ അനിൽ ഇലവത്തുങ്കൽ തോമസ് കോടതിയിൽ കുറ്റം നിഷേധിച്ചു. ഐസ്ക്രീം വാങ്ങാൻ പോയി മടങ്ങിയ 16കാരിയെ ഊബർ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു എന്ന കേസിലാണ് മലയാളിയായ അനിൽ ഇലവത്തുങ്കൽ തോമസ് വിചാരണ നേരിടുന്നത്. വിചാരണയുടെ ആദ്യ ദിവസം അനിൽ തോമസ് കുറ്റം നിഷേധിച്ചിരുന്നു.

Advertisment

publive-image

രണ്ടാം ദിവസത്തെ വിചാരണയിൽ അനിൽ തോമസിന്റെ വാദം ബ്രിസ്ബൈൻ ജില്ലാ കോടതി കേട്ടു. കരഞ്ഞുകൊണ്ടാണ് സാക്ഷിക്കൂട്ടിൽ നിന്ന് അനിൽ തോമസ് സ്വന്തം ഭാഗം വിശദീകരിച്ചതെന്ന് കൊറിയർ മെയിൽ റിപ്പോർട്ട് ചെയ്തു. 2017 ജൂലൈയിൽ 12ാം ക്ലാസുകാരിയായ പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ബ്രിസ്ബൈൻ ജില്ലാ കോടതിയിലാണ് കേസിന്റെ അന്തിമവിചാരണ തുടങ്ങിയത്.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ പെൺകുട്ടി ഊബർ വിളിച്ച പെൺകുട്ടി കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നും, യാത്രക്കിടെ പെൺകുട്ടിയോട് ഡ്രൈവർ സംസാരിച്ചു തുടങ്ങിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
താൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണെന്ന് പെൺകുട്ടി ഡ്രൈവറോട് പറഞ്ഞിരുന്നു.

യാത്രക്കാരിക്ക് ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോൾ അനിൽ തോമസ് മറ്റൊരു റോഡിലേക്ക് കാർ കൊണ്ടുപോയി എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. താൻ അടുത്തിടെ കാമുകിയുമായി പിണങ്ങിക്കഴിയുകയാണെന്നും, ഈ പെൺകുട്ടി വിചാരിച്ചാൽ തന്നെ സഹായിക്കാൻ കഴിയുമെന്നും പ്രതി പറഞ്ഞതായും ജെസീക്ക ഗോൾഡി വാദിച്ചു. തുടർന്ന് കാറിന്റെ ഊബർ അക്കൗണ്ട് ഓഫ് ചെയ്ത ശേഷം സമീപത്തുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കാർ കൊണ്ടുപോയി എന്നാണ് വാദം.

പെൺകുട്ടി ആരോപിക്കുന്ന പോലെ ബലാത്സംഗം നടന്നിട്ടില്ലെന്നും, പെൺകുട്ടിയുടെ പ്രലോഭനം തടയാനാകാതെയാണ് താൻ ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ടതെന്നും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനിൽ തോമസ് പറഞ്ഞു.

കരഞ്ഞുകലങ്ങിയ കണ്ണുകളും, കാലുകളിൽ നിറയെ ചെളിയുമായാണ് സംഭവ ദിവസം 16കാരി തന്റെ കാറിൽ കയറിയത്. കാമുകനുമായി വഴക്കിട്ടെന്ന് പറഞ്ഞ പെൺകുട്ടി, മദ്യപിക്കാനായി പല തവണ തന്നോട് പണം ആവശ്യപ്പെട്ടെന്നും അനിൽ തോമസ് പറഞ്ഞു.

കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പെൺകുട്ടി രോഷാകുലയായി. ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോൾ കാർ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനും, പണമില്ലാത്തതിനാൽ ഊബർ അക്കൗണ്ട് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു.

കാർ ഒരു മരത്തിന് ചുവട്ടിൽ നിർത്താൻ ആവശ്യപ്പെട്ട പെൺകുട്ടി, താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിച്ചതായി അനിൽ ഇലവത്തുങ്കൽ തോമസ് പറഞ്ഞു. തന്നെ നിർബന്ധമായി സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്റെ നിയന്ത്രണം നഷ്ടമായെന്നും അനിൽ തോമസ് വാദിച്ചു.

തുടർന്ന് പെൺകുട്ടിയുമായി ചില ലൈംഗിക ചേഷ്ടകളിലേർപ്പെട്ടുവെന്നും, എന്നാൽ പെൺകുട്ടി അവകാശപ്പെടുന്നപോലെ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിലെ വിചാരണ നടപടികൾ തുടരുകയാണ്.

കടപ്പാട് എസ്ബിഎസ്

Advertisment