സമുദ്ര സുരക്ഷയ്ക്കു വേണ്ടിയുള്ള 'വാഗിര്‍' മുങ്ങിക്കപ്പല്‍ നാവികസേന നീറ്റിലിറക്കി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണ വിഭാഗത്തില്‍പ്പെട്ട സ്‌കോര്‍പീന്‍ ക്ലാസ് അഞ്ചാം മുങ്ങിക്കപ്പലാണിത്.
മുംബൈയിലെ മസഗാവ് കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് ആണു നീറ്റിലിറക്കിയത്.
യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകര്‍ക്കാന്‍ കെല്‍പുള്ള മിസൈലുകള്‍ വഹിക്കുന്നുവെന്നതാണ് വാഗിറിന്റെ പ്രത്യേകത.
ശത്രുസേനയുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സ്റ്റെല്‍ത് സാങ്കേതികവിദ്യ, കടലിനടിയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കാനും ശത്രുപ്രദേശത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സംവിധാനമുണ്ട്.
വരും മാസങ്ങളില്‍ കടല്‍ സഞ്ചാര പരീക്ഷണങ്ങള്‍ക്കു ശേഷം വാഗിര്‍ സേനയുടെ ഭാഗമാകും. വാഗിര്‍ അടക്കം 6 മുങ്ങിക്കപ്പലുകളാണു സേന നിര്‍മിക്കുന്നത്.
ഇന്ത്യന്‍ സമുദ്രത്തില്‍ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ പേരാണു വാഗിര്‍. ഇതിനു മുന്‍പ് ഇതേ പേരിലുള്ള മുങ്ങിക്കപ്പല്‍ സേനയ്ക്കുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് 1973 ല്‍ വാങ്ങിയ കപ്പല്‍ 2001 വരെ സേവനമനുഷ്ഠിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us