മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലേക്ക്‌

സ്പോര്‍ട്സ് ഡസ്ക്
Sunday, September 27, 2020

കൊൽക്കത്ത: മോഹൻ ബഗാന് പിന്നാലെ കൊൽക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. ഇക്കാര്യം ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. .എസ്.എല്ലിന്റെ ഭാഗമാകുന്ന 11-ാമത്തെ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങൾ. ഈ വർഷം നവംബറിൽ ആരംഭിക്കുന്ന ഐ.എസ്.എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാൾ കളിക്കും.

×