പ്രതിശ്രുത വരനോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

അറ്റ്‌ലാന്റ: പ്രതിശ്രുത വരനോടൊപ്പം സെല്‍ഫി എടുക്കവേ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ ഇന്ത്യന്‍ യുവതിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപു കമല (27) ആണ് മരിച്ചത്.

Advertisment

അറ്റ്‌ലാന്റയിലുള്ള ബന്ധുക്കളെ രണ്ട് തിരികെ മടങ്ങും വഴി ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുന്നില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് യുവതി.

Advertisment