റിയാദ് : സൗദിയുടെ അതിർത്തികൾ ഇന്ന് പുലർച്ചെ ആറിന് ഭാഗികമായി തുറന്ന് കൊടുത്തെങ്കിലും ഇന്ത്യക്കാർക്ക് സൗദിയിലെത്തണമെങ്കിൽ നിലവിൽ യാത്രാ സൗകര്യമില്ല. വിമാന സർവീസുകളിലൂടെ മാത്രമേ ഇന്ത്യക്കാർക്ക് സൗദിയിൽ എത്താൻ സാധിക്കൂ.
/sathyam/media/post_attachments/KjUgCHcDiFWEnx2ZCZW6.jpg)
എന്നാൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് തുടക്കമായിട്ടില്ല. ഇന്ത്യയിൽ നിന്നും സർവീസ് തുടങ്ങുന്ന കാര്യത്തിൽ സൗദി എയർലൈൻസിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ പ്രത്യേക വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകൾ പാലിച്ചു മാത്രമേ സർവീസുകൾ നടത്താനാവൂ.
ജനുവരിയോടെ നിലവിലെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തി അതിർത്തികൾ പൂർണതോതിൽ തുറക്കുമെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് എത്താനായി ചാർട്ടേഡ് വിമാനങ്ങളെയോ വന്ദേ ഭാരത് സർവീസുകളെയോ ആശ്രയിക്കേണ്ടിവരും.
അവസരം മനസ്സിലാക്കിയ പല ട്രാവൽ ഏജൻസികളും ചാർട്ടേഡ് വിമാന സർവീസുകൾ നടത്താനുള്ള അനുമതിക്കായി നീക്കം തുടങ്ങിയിട്ടുണ്ട്. ചില ഏജൻസികൾ ഒരു പടി കൂടി കടന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ബുക്കിംഗും സ്വീകരിച്ചുതുടങ്ങി. വന്ദേ ഭാരത് സർവീസുകളാണ് ഇന്ത്യക്കാർക്ക് സൗദിയിൽ എത്താനുള്ള മറ്റൊരു വഴി.
ഏറ്റവും ആദ്യം ചാർട്ടേഡ് സർവീസുകൾക്ക് അനുമതി ലഭിക്കുന്നവർക്ക് കൂടുതൽ നിരക്കുകൾ ഏർപ്പെടുത്താൻ സാധിക്കുമെന്നും മറ്റു വഴികൾ ഇല്ലാത്തതിനാൽ യാത്രക്കാർ ആ നിരക്കിൽ തന്നെ യാത്ര ചെയ്യാൻ നിർബന്ധിതരാവുമെന്നും ട്രാവൽ ഏജൻസികൾക്ക് ബോധ്യമുണ്ട്. ജനുവരിയിൽ വിമാന സർവീസുകൾ പഴയ നിലയിൽ ആവുന്നത് വരെ അവസരം നിലനിൽക്കുന്ന സാഹചര്യമാണ് ഏജൻസികൾക്ക് മുന്നിലുള്ളത്.
എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് സർവീസ് നടത്താനായി സൗദി സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. പക്ഷെ സൗദിയിലേക്കുള്ള വിമാന സർവീസുകളെ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇതുവരെ യാതൊരു അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ചില ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us