റിയാദ്: ജി20 ഉച്ചകോടിക്ക് ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ അതിര്‍ത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറന്‍സി സൗദി പിന്‍വലിച്ചു. ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് കശ്മീര്‍, ലഡാക്ക് ഇന്ത്യയില്‍നിന്ന് വേര്‍തിരിച്ച് കാണിച്ച് പുറത്തിറക്കിയ കറന്‍സി സൗദി പിന്‍വലിച്ചത്.
/sathyam/media/post_attachments/1kPWUQDuIDcSA4AOnmUC.jpg)
കശ്മീരിനെ പ്രത്യേക രാജ്യമായി കാണിച്ച് സൗദി പുറത്തിറക്കിയ പുതിയ 20 റിയാല്‍ കറന്‍സിയാണ് പിന്‍വലിച്ചത്. കറന്‍സിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കറന്‍സി പിന്‍വലിക്കുകയും പ്രിന്റിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തതായാണു പുറത്ത്് വരുന്ന റിപ്പോര്‍ട്ടുകള്‍.
പുതിയതായി പുറത്തിറക്കിയ കറന്‍സിയില്‍ ഒരു വശത്ത് സല്‍മാന്‍ രാജാവും ജി20 ഉച്ചകോടിയുടെ ലോഗോയും മറുവശത്ത് ലോകഭൂപടവുമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ജി20 ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് ഇന്ന് വേദിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ലോകനേതാക്കള്‍ വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും.
ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷ പ്രസംഗത്തോടെ ഉച്ചകോടിക്ക് തുടക്കമാകും. കൊവിഡ് മഹാമാരിയില്‍നിന്നു സമഗ്രവും സുസ്ഥിരവും ഊര്‍ജസ്വലവുമായ ഭാവിനിര്‍മിതിയുടെ സാധ്യതകളായിരിക്കും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us