ന്യുമോണിയയ്ക്കെതിരെ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി നിർമിച്ച ആദ്യ വാക്സീൻ ഉടൻ ലഭ്യമാകും: വാക്സീൻ അടുത്ത ആഴ്ച ആഭ്യന്തര വിപണിയിൽ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്: വിദേശ കമ്പനികളുടെ നിലവിലെ വാക്സീനേക്കാൾ ഫലപ്രദം ചെലവും കുറയും

New Update

publive-image

Advertisment

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ന്യുമോണിയയ്ക്കെതിരെ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി നിർമിച്ച ആദ്യ വാക്സീൻ ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ.

കോവിഡ് മരണങ്ങളിൽ കൂടുതലും ന്യുമോണിയയെ തുടർന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂമോണിയയ്ക്കെതിരായ പ്രതിരോധം തീർക്കുക എന്നാണ് വിദ​ഗ്ദരുടെ നിർദ്ദേശം.

‘ന്യൂമോകോക്കൽ പോളിസാക്കറൈഡ് കോഞ്ജുഗേറ്റ് വാക്സീൻ (Pneumococcal Polysaccharide Conjugate Vaccine) എന്നാണു മുഴുവൻ പേര്.
കേന്ദ്രമന്ത്രി ഹർഷ് വർധൻ അവതരിപ്പിക്കുന്ന വാക്സീൻ അടുത്ത ആഴ്ച ആഭ്യന്തര വിപണിയിൽ ലഭിക്കുമെന്നാണു റിപ്പോർട്ട്. വിദേശ കമ്പനികളുടെ നിലവിലെ വാക്സീനേക്കാൾ ഫലപ്രദവും ചെലവു കുറഞ്ഞതാണെന്നുമാണ് വിവരം.

കോവിഡ് വാക്സീന്‍ ലഭിക്കാത്തവർക്കു ന്യുമോണിയ വാക്സീൻ നൽകി താൽക്കാലിക രക്ഷ നേടാനുമായേക്കും. മൂന്നു ഘട്ടങ്ങളിലായി നടന്ന പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ഡ്രഗ് റഗുലേറ്റർ ജൂലൈയിലാണ് അംഗീകാരം നൽകിയത്.

Advertisment