യുവതിയും കാമുകനും ചേര്‍ന്ന് പോലീസ് വേഷത്തില്‍ തട്ടിപ്പ്. ഇരുവരും അറസ്റ്റില്‍

author-image
കൃഷ്ണന്‍കുട്ടി
Updated On
New Update

publive-image

ഇന്‍ഡോര്‍ : പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് നിരവധി പേരില്‍നിന്ന് പണം അപഹരിച്ച യുവതിയും കാമുകനും അറസ്റ്റില്‍. യുവതിയെ സഹായിച്ചതിനാണ് കാമുകന്‍ പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

Advertisment

പോലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭര്‍ത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ധരിച്ചാണ് അവര്‍ പണം അപഹരിച്ചത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

latest
Advertisment