ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് ഉന്നത പദവിയിലുള്ളവർ മുതൽ ലെവൽ 3 വരെയുള്ള ജീവനക്കാരിൽ നല്ലൊരു ശതമാനത്തെ പിരിച്ചുവിടുകയാണ്.
ഉന്നതപദവിയായ വൈസ് പ്രസിഡണ്ട്,അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട്, സീനിയർ വൈസ് പ്രസിഡണ്ട്, വർക്കിങ് വൈസ് പ്രസിഡണ്ട് ശ്രേണിയിലുള്ള 50 പേരേ ഒഴിവാക്കുകയാണ്.
/sathyam/media/post_attachments/bPJrYiIIHAcQYwkiRYdX.jpg)
സീനിയർ മാനേജർമാർ ഉൾപ്പെടെയുള്ള ജോബ് ലെവൽ 10 തസ്തികയിലുള്ള 2200 പേരേയും പിരിച്ചുവിടുന്നു. ജോബ് ലെവൽ 3 ഉം അതിൽത്താഴെയും കൂടാതെ ജോബ് ലെവൽ 4,5 തസ്തികകളിലുള്ള 4000 മുതൽ 10000 ആളുകളെ വരെയാണ് പിരിച്ചുവിടാൻ പോകുന്നത്.
മുൻപൊക്കെ ആളുകളെ അവരുടെ പെർഫോമൻസ് ആധാരമാക്കിയായിരുന്നു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നതെങ്കിൽ ആളുകൾ സ്വമേധയാ ഒഴിഞ്ഞുപോകാൻ താല്പര്യപ്പെടുന്നുവെങ്കിൽ കമ്പനി അവരെ തടയില്ലെന്നതാണ് ഇപ്പോഴത്തെ ഇൻഫോസിസിന്റെ നിലപാട്.
ഇത് പിരിച്ചുവിടൽ അല്ലെന്നാണ് ഇപ്പോഴും ഇൻഫോസിസിന്റെ നിലപാട്.മറിച്ചു സ്വയം വിരമിക്കുന്നവർക്ക് അനുവാദം നല്കുകയാണത്രെ.