Advertisment

അബ്ദുൽ വഹാബിനെ കൈവിട്ട് ഐഎൻഎൽ ദേശീയ നേതൃത്വം; ചിലര്‍ക്ക് മോഹഭംഗമെന്ന് അഖിലേന്ത്യാ പ്രസിഡന്റ്

publive-image

Advertisment

കോഴിക്കോട്: ഐ.എന്‍.എല്‍ തര്‍ക്കത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബിനെ കൈവിട്ട് ദേശീയ നേതൃത്വം. അധികാരം കിട്ടിയപ്പോൾ ചിലർക്കു മോഹഭംഗമുണ്ടായെന്നും ഏതൊരാൾക്കും ദേശീയ നേതൃത്വവുമായി ചർച്ചയ്ക്കെത്താമെന്നും ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ പറഞ്ഞു.

കേരളത്തില്‍ ഐ.എന്‍.എല്ലില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും മുഹമ്മദ് സുലൈമാന്‍ ചൂണ്ടിക്കാട്ടി. പാർട്ടിക്കകത്തെ തർക്കങ്ങൾ പരിഹരിക്കാൻ‍ വിവിധ ചർച്ചകൾ നടക്കുകയാണ്. ചർച്ചകൾ പ്രതീക്ഷയേകുന്ന തരത്തിലാണു മുന്നോട്ടു പോവുന്നത്.

ഐഎൻഎലിനു കിട്ടിയ മന്ത്രിസ്ഥാനം റിക്രൂട്ടിങ് ഏജൻസിയാക്കി മാറ്റാനുള്ളതല്ല. പാർട്ടിക്കു മന്ത്രിസ്ഥാനം ലഭിച്ചതോടെ പലരും പല ആവശ്യങ്ങളും ഉന്നയിച്ചു. അതു നടക്കാതെ വന്നപ്പോൾ അവർക്കു മോഹഭംഗമുണ്ടായതാണു പ്രശ്നങ്ങൾക്കു കാരണം. ആരുമായും ചർച്ചയ്ക്കു തയാറാണ്. ദേശീയ കമ്മിറ്റിയുടേതാണ് പാർട്ടിയിലെ അവസാന തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

#inl
Advertisment