കാറിന്റെ ഗ്ലാസ് തകര്‍ക്കാന്‍ പിതാവ് സമ്മതിച്ചില്ല; കുഞ്ഞ് കാറിനുളളില്‍ ചൂടേറ്റു മരിച്ചു

New Update

ലാസ്‌വേഗസ്: കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസുള്ള മകളെ രക്ഷിക്കാന്‍ കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ കാറിനുള്ളില്‍ ഒരു വയസുകാരി ചൂടേറ്റ് മരിച്ചു.

Advertisment

publive-image

ഒക്ടോബര്‍ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് താക്കോല്‍ മറന്നുവച്ചെന്നും, ഗ്ലാസ് തുറക്കാന്‍ ഉടന്‍ കൊല്ലനെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ്‌നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെട്ടു. കുട്ടി കാറിനകത്തുണ്ടെന്നും എയര്‍കണ്ടീഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും സിഡ്‌നി പറഞ്ഞു. കൊല്ലന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സിഡ്‌നി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഉടന്‍ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പോലീസ് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പുതിയ കാറാണെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സിഡ്‌നി പറഞ്ഞു. പോലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. ഒക്ടോബര്‍ 8ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.അമേരിക്കയില്‍ 2020 ല്‍ കാറിലിരുന്നു ചൂടേറ്റ് മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്

inside the car child death5
Advertisment