ദളിത് ശബ്ദങ്ങളെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയുന്നതല്ല , അവരുടെ ശബ്ദങ്ങളെ ബഹുമാനിക്കണം ; രവിദാസ് മന്ദിര്‍ പ്രക്ഷോഭത്തിലെ പൊലീസ് ലാത്തി ചാര്‍ജിനെതിരെ പ്രിയങ്ക

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ഡല്‍ഹി : രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ദളിതര്‍ നടത്തിയ പ്രക്ഷോഭത്തില്‍ പൊലീസ് ലാത്തി വീശിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

‘കോടി കണക്കിന് ദളിത് സഹോദരി സഹോദരന്മാരുടെ സാംസ്‌ക്കാരിക പൈതൃകത്തിന്റ അടയാളമായ രവിദാസ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നം ആദ്യം ബി.ജെ.പി സര്‍ക്കാര്‍ വഷളാക്കി.

അതിനെതിരെ ദളിത് സഹോദരങ്ങള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അവര്‍ക്കെതിരെ ലാത്തി വീശി. കണ്ണിര്‍ വാതകം പ്രയോഗിക്കുകയും അവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ദളിത് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് സഹിക്കാന്‍ കഴിയില്ല. ഇതൊരു വൈകാരികമായ വിഷയമാണ്. അവരുടെ ശബ്ദങ്ങളെ ബഹുമാനിക്കണം എന്നും’ പ്രിയങ്ക വ്യക്തമാക്കി.

×