Advertisment

ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജ സേന ; പാകിസ്ഥാന്‍ ഭീതിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന . ഇന്ത്യയുടെ പുതിയ നടപടിയില്‍ പാകിസ്ഥാന്‍ ഭീതിയിലായിരിക്കുകയാണ്. അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് – ഐബിജി) രൂപം നല്‍കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേയ്ക്കായി.

Advertisment

publive-image

കാലാള്‍പ്പടയ്ക്കു (ഇന്‍ഫന്‍ട്രി) പുറമേ, ആര്‍ട്ടിലറി, സിഗ്നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.

സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു യൂണിറ്റില്‍ 5,000 സേനാംഗങ്ങളായിരിയ്ക്കും ഉണ്ടായിരിക്കുകയെന്ന് സൈനിക വക്താവ് അറിയിച്ചു.

Advertisment