ഭര്‍ത്താവ്, നായ! രണ്ടിലൊന്നു മതി; കുക്ക് ചെയ്യും ഡ്രൈവ് ചെയ്യും സുന്ദരനാണ്; താല്‍പര്യമുള്ളവര്‍ക്ക് സ്വീകരിക്കാം, ഭര്‍ത്താവിനെ ദത്തെടുക്കാന്‍ പരസ്യം നല്‍കി യുവതി

author-image
neenu thodupuzha
Updated On
New Update

ഭര്‍ത്താവിനെ ദത്തെടുക്കാന്‍ ആവശ്യക്കാരെ തേടി യുവതി സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തത് ആളുകള്‍ക്ക് അമ്പരപ്പും ആകാംക്ഷയുമായിരിക്കുകയാണ്.

Advertisment

സോനാലി എന്ന എന്ന യുവതിയണ് വിചിത്രമായ പരസ്യം നല്‍കിയത്. എന്നാല്‍, പരസ്യത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമറിഞ്ഞ് ആളുകള്‍ ഞെട്ടിയിരിക്കുകയാണ്.

publive-image

ഭര്‍ത്താവായ രാഹുലിന് സര്‍പ്രൈസ് സമ്മാനമായി സോനാലി രണ്ടു മാസം മുമ്പാണ് 20,000 രൂപ കൊടുത്ത് ജര്‍മന്‍ ഷെപ്പേര്‍ഡ് നായക്കുട്ടിയെ വാങ്ങിയത്.

എന്നാല്‍, പിന്നീട് നായയെ ഭര്‍ത്താവിന് അലര്‍ജിയുള്ളതായി മനസിലായി. അതോടെ നായയെ മറ്റാര്‍ക്കെങ്കിലും കൊടുക്കുക എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ പലരില്‍ നിന്നും വന്നു.

എന്നാല്‍, ഇതിനോടകം നായയുമായി വളരെ ആത്മബന്ധത്തിലായ സോനാലി നായടെ വിട്ടു പിരിയാന്‍ വിഷമിച്ചു. അതിനാല്‍ത്തന്നെ നായയ്ക്ക് പകരം ഭര്‍ത്താവിനെ മറ്റാര്‍ക്കെങ്കിലും കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഇത് പരസ്യമായി നല്‍കുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കകം പരസ്യം വൈറലാകുകയും നിരവധി പേര്‍ അന്വേഷിച്ചെത്തുകയും ചെയ്തു.

Advertisment