/sathyam/media/post_attachments/DDDBrXEwbjt9U8ZAVXzy.jpg)
12 വര്‍ഷത്തോളം ഓസ്ട്രേലിയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലായിരുന്നു ജോലി. ലൈംഗിക വ്യവസായത്തില്‍ നിന്ന ഗെയ്നത്തിനെ തേടി ധരാളം പുരുഷന്മാര്‍ വന്നു കൊണ്ടിരുന്നു. മണിക്കൂറിന് 1000 ഡോളര്‍ വരെ കിട്ടിത്തുടങ്ങി.
ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഒരു മാസം 56 പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേര്‍ഷ്യല്‍ ലൈസന്‍സ് എടുത്തെങ്കിലും കരളിനെ ബാധിച്ച രോഗം തടസമായി. പിന്നെ പഴയതിലേക്ക് വീണ്ടും...
ലൈംഗിക ജോലി എന്താണെന്നും അതിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും പുരുഷന്മാര്‍ക്ക് ശരിക്കും എന്താണ് വേണ്ടെന്നത് എന്നതിനെക്കുറിച്ചുമാണ് ഗെയ്‌നത്തിന്റെ വാക്കുകള്‍..
ഞാന്‍ ഒരിക്കലും ലൈംഗിക വ്യവസായത്തിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നതല്ല. എന്റെ 18-ാം വയസില്‍ ഞാനൊരു നൈറ്റ് ക്ലബിലേക്ക് പോയി. ഞാന്‍ നന്നായി മദ്യപിക്കുമായിരുന്നു. എന്നെ കുറേ പുരുഷന്മാര്‍ പിടിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു.
അതോടെ ഞാന്‍ ഒരു മാന്യമായ ജീവിതത്തിന് യോഗ്യയല്ലെന്ന് മനസിലായി. ഏതൊരു പെണ്ണിനെയും പോലെ വിവാഹ ജീവിതം ആഗ്രഹിക്കുകയും എന്റെ ശുദ്ധി നിലനിര്‍ത്തുകയും ചെയ്തിരുന്നതാണ്. ബലാത്സംഗത്തിന് ഇരയായതോടെ ഞാന്‍ വേശ്യാവൃത്തിയിലേക്ക് തിരിയുകയായിരുന്നു.
ഞാന്‍ ആദ്യമായി വസ്ത്രമുരിഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഇതില്‍നിന്നും പുറത്തിറങ്ങാമെന്ന് ഞാന്‍ കരുതി. പക്ഷെ, അതു അബദ്ധ ധാരണയായിരുന്നു. ഇതിലൂടെ കിട്ടിയ പണമാണ് എന്നെ വ്യവസായത്തില്‍ നിലനിര്‍ത്തിയത്. ഞാന്‍ മണിക്കൂറിന് 500-1000 ഡോളര്‍ ഈടാക്കിയിരുന്നു. ഞങ്ങളുടെ അടിസ്ഥാന ജോലികള്‍ ലൈംഗികതയും മസാജുമാണ്.
ഇതില്‍ പരിചയ സമ്പത്തുള്ള സ്ത്രീകള്‍ എനിക്ക് ചില എക്സ്ട്രാ രീതികളും പറഞ്ഞു തന്നു. കാലക്രമേണ എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ഭൂരിഭാഗം പുരുഷന്മാരും സാധാരണ ലൈംഗികത ആഗ്രഹിക്കുന്നവരാണ്. ലൈംഗികതയ്ക്ക് എപ്പോഴും ഒരു ശാരീരിക പ്രേരണ മാത്രമല്ല മാനസീക പ്രേരണ കൂടിയുണ്ട്.
ഞാന്‍ കാണുന്ന ക്ലയിന്റുകള്‍ക്ക് ഒരു മണിക്കൂര്‍ തന്നെ കൂടുതലായിരിക്കും. അവര്‍ക്ക് സെക്സ് മാത്രം വേണമായിരുന്നു. എന്നാല്‍, ഞാന്‍ അവരോട് സംസാരിക്കുക കൂടി ചെയ്യുമായിരുന്നു. അതില്‍ ഒരു മാനസീക ഗെയിം കൂടിയുണ്ടായിരുന്നു.
മിക്ക പുരുഷന്മാരും സെക്സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇണ തന്റെ വേഴ്ച്ചയില്‍ സംതൃപ്തയാണെന്ന് അറിഞാല്‍ അതില്‍പ്പരം സന്തോഷം പുരുഷന് കിട്ടാനില്ല. ഇക്കാര്യങ്ങളൊക്കെയും ഗെയ്‌നത്ത് '10000 മെന്‍ ആന്‍ഡ് കൗണ്ടിങ്' എന്ന തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.