2022ല്‍ അഭയാര്‍ത്ഥികളായത് 11 കോടി പേരെന്ന് യു.എന്‍. റിപ്പോര്‍ട്ട്

author-image
neenu thodupuzha
New Update

ജനീവ: ലോകത്തിന്റെ വിവിധയിടങ്ങളില്‍ യുദ്ധവും സംഘര്‍ഷവും മൂലം വീടുവിടേണ്ടി വന്നത് 11 കോടി പേര്‍ക്കെന്ന് ഐക്യ രാഷ്ട്ര സംഘടന. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനില്‍ ഏപ്രിലിനു ശേഷം മാത്രം 20 ലക്ഷം പേര്‍ അഭയാര്‍ഥി കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

Advertisment

യു.എന്‍. അഭയാര്‍ത്ഥി ഏജന്‍സിയുടെ 2022ലെ ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിട്ടു. 2022ല്‍ 1.9 കോടി പേര്‍ക്കാണ് പാലായനം ചെയ്യേണ്ടി വന്നത്. ഇതില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് നാടും വീടും വിടേണ്ടി വന്നവരാണ് കൂടുതല്‍. 11 കോടിയാണിത്.

publive-image

ഡെമോക്രാറ്റിക് റിപ്ലബിക് ഓഫ് കോംഗോ, ഇതോപ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ ആഭ്യന്തര യുദ്ധം 10 ലക്ഷം പേരെ ഭവനരഹിതരാക്കി. കലാപങ്ങളെത്തുടര്‍ന്ന് നാടുവിട്ടതില്‍ 35 ശതമാനം പേരും മറ്റു രാജ്യങ്ങളില്‍ അഭയം തേടി.

തുര്‍ക്കിയില്‍ ഇത്തരത്തില്‍ 38 ലക്ഷം അഭയാര്‍ത്ഥികളും ഇറാനില്‍ 34 ലക്ഷം അഭയാര്‍ത്ഥികളുമാണ് അഭയം തേടിയത്. യുദ്ധത്തെത്തുടര്‍ന്ന് 57 ലക്ഷം ഉക്രെയ്ന്‍കാര്‍ വിവിധ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം പാലായനം ചെയ്തതായുമാണ് റിപ്പോര്‍ട്ട്.

Advertisment