കരുതിയിരിക്കണം! വിനാശകാരിയായ 'ബ്ലാക്ക് ഡെത്ത്' തിരികെ എത്തിയേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്‌

New Update

publive-image

Advertisment

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യൂബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യന്‍ ആരോഗ്യവിദഗ്ധയായ ഡോ. അന്ന പോപോവയുടെ മുന്നറിയിപ്പ്. ബ്ലാക്ക് ഡെത്ത് ഭീഷണി ഉയര്‍ത്തുന്നതാണെന്നും, ആഗോളതാപനം മൂലം ഇത് പൊതുജനാരോഗ്യത്തിന് അപകടകരമാകുമെന്നും അന്ന പോപോവ പറയുന്നു.

''ആഗോളതാപന, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയവ മൂലം പ്ലേഗ് ഹോട്ട്‌സ്‌പോട്ടുകളുടെ അതിരുകള്‍ മാറുന്നത് ഞങ്ങള്‍ മനസിലാക്കുന്നു. ലോകത്തിലെ പ്ലേഗ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്'', ഡോ. അന്ന പോപോവ പറഞ്ഞു.

ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ഈ പ്ലേഗ് മഹാമാരി മൂലം 14-ാം നൂറ്റാണ്ടില്‍ 200 മില്യണ്‍ പേരുടെ ജീവനാണ് നഷ്ടമായത്. അക്കാലത്ത് യൂറോപിലെ 60 ശതമാനം ജനങ്ങള്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

റഷ്യ, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ സമീപവര്‍ഷങ്ങളില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപനം നിയന്ത്രിക്കുന്നതിനായി കാലാവസ്ഥ പ്രതിസന്ധിക്കെതിരെ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു യൂണിസെഫിന്റെ നിര്‍ദ്ദേശം.

എലികളില്‍ നിന്ന് ഈച്ചകള്‍ പരത്തുന്ന ഒരു ബാക്ടീരിയ രോഗമാണ് ബ്യൂബോണിക് പ്ലേഗ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബ്യൂബോണിക് പ്ലേഗ് പകരുന്നത് അപൂര്‍വമാണ്.

പനി, ജലദോഷം, തലവേദന, ശരീരവേദന, ബലഹീനത, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കോംഗോ, മഡഗാസ്‌കര്‍, പെറു എന്നീ രാജ്യങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മഡഗാസ്‌കറില്‍, മിക്കവാറും എല്ലാ വര്‍ഷവും സെപ്റ്റംബറിനും ഏപ്രിലിനും ഇടയില്‍ ബ്യൂബോണിക് പ്ലേഗ് കേസുകള്‍ രേഖപ്പെടുത്താറുണ്ട്.

Advertisment