ഡല്‍ഹി: ഗള്‍ഫ് മേഖല വീണ്ടും യുദ്ധ ഭീതിയിലെന്ന വിലയിരുത്തലിലേക്ക് അന്താരാഷ്‌ട്ര സമൂഹം. യു എസും ഇറാനും സൗദിയും ഇറാനും തമ്മിലുള്ള അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ഏത് സമയത്തും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയിലാണ് ഗള്‍ഫ് ലോകം. കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഖാനി കഴിഞ്ഞ ദിവസം യുദ്ധ സാധ്യത അംഗീകരിച്ച് തന്നെ പ്രസ്താവന ഇറക്കിയിരുന്നു. സാഹചര്യങ്ങള്‍ ശരിവയ്ക്കുന്നു.
/sathyam/media/post_attachments/pRXFjoMRoN3Bpse93XkP.jpg)
മാത്രമല്ല, യുദ്ധം ഉണ്ടായാല്‍ മുന്‍കരുതല്‍ എന്ന നിലയിലേക്ക് കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ കടക്കുകയും ചെയ്തിരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും മരുന്ന് ലഭ്യത ഉറപ്പ് വരുത്താനും ആഭ്യന്തര സുരക്ഷ ശക്തമാക്കാനും കുവൈറ്റില്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം രണ്ടു സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. സൗദിയിലെ എണ്ണ പൈപ്പ് ലൈനുകളെ ലക്ഷ്യമാക്കി ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് സ്ഥിതി വഷളാക്കി. ഇതിനിടെ അറബിക്കടലില്‍ യു എസ് യുദ്ധ കപ്പലുകള്‍ നിലയുറപ്പിച്ചതും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു.
ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ പാലസ്തീന് ഫണ്ടും സൌകര്യങ്ങളും ഒരുക്കുന്ന ഇറാനെതിരെ യു എസ് നീക്കം ശക്തമാക്കിയിരുന്നു. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും യു എസിന് സൈനിക കേന്ദ്രങ്ങള്‍ ഉണ്ട്. അവയെല്ലാം യുദ്ധ സജ്ജമാണെന്നതാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഗള്‍ഫ് കേന്ദ്രമാക്കി സൌദിയെ മുന്നില്‍ നിര്‍ത്തിയാകും യു എസ് ഇറാനെതിരെ ആക്രമണം നടത്തുക.
യുദ്ധ ഭീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഗള്‍ഫ് ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന പ്രവാസി ലോകം ആശങ്കയിലാണ്. സ്വതവേ പ്രതിസന്ധിയിലായ ഗള്‍ഫ് വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് ഏറ്റവും ആദ്യം ബാധിക്കുക പ്രവാസി സമൂഹത്തെ തന്നെയാകും. അവരുടെ നിലനില്‍പ്പിനെയും സാമ്പത്തിക നിലയെയും മുന്‍കാലങ്ങളിലെ അത്ര തന്നെ ഏശിയില്ലെങ്കിലും പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us