സൗദിയില്‍ നിന്ന് അന്തരാഷ്ട്ര വിമാന സര്‍വീസ്: മെയ്‌ 17 ലേക്ക് നീട്ടിയത് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിലുള്ള കാലതാമസം.

author-image
admin
New Update

റിയാദ് : മാര്‍ച്ച്‌ 31ന്  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച തിരുമാനം മാറ്റി മെയ് 17 ലേക്ക് നീട്ടിവെക്കാനുള്ള കാരണം കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിലുള്ള കാലതാമസമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

നിരവധി രാജ്യങ്ങളില്‍ കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം പ്രത്യക്ഷപ്പെട്ട പശ്ചാത്തല ത്തില്‍ വിദേശ യാത്രാനുമതി നല്‍കുന്നതിനു മുമ്പായി രാജ്യത്ത് ഉയര്‍ന്ന തോതിലുള്ള സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കേണ്ടത് പ്രധാനമാണ്. സൗദിയില്‍ പൊതുജനാ രോഗ്യവും കുറഞ്ഞ രോഗബാധാ നിരക്കും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്നു. ഇക്കാര്യ ങ്ങളെല്ലാം കണക്കി ലെടുത്താണ് സൗദി പൗരന്മാരുടെ വിദേശ യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക്എടുത്തുകളയു ന്നതും  കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണ തോതില്‍ തുറക്കുന്നതും മാര്‍ച്ച് 31 നു പകരം മെയ് 17 ലേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.

publive-image

കൊറോണ വാക്‌സിന്‍ നിര്‍മാതാക്കളായ കമ്പനികള്‍ കരാര്‍ പ്രകാരമുള്ള വാക്‌സിന്‍ ഡോസ് ഗഡുക്കള്‍ നിശ്ചിത സമയത്ത് കൈമാറുന്നതിന് കാലതാമസം വരുത്തിയതായി ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.  നേരത്തെ ഓര്‍ഡര്‍ നല്‍കുകയും കരാറുകളുണ്ടാക്കുകയും ചെയ്തതു പ്രകാരം വാക്‌സിന്‍ ശേഖരം ലഭിക്കാത്തതാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും അതിര്‍ത്തികള്‍ തുറക്കുന്നതും നീട്ടിവെക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

publive-image

മെയ് 17 തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണ തോതില്‍ തുറക്കുകയും സൗദി പൗരന്മാര്‍ക്ക് വിദേശയാത്രാനുമതി നല്‍കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇതില്‍ മാറ്റം വരുമോ എന്നുള്ള കാര്യം ഇപ്പോള്‍ പറയാനാകി ല്ല.

publive-image

അഞ്ചു ലക്ഷം പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്തത്, നിലവില്‍ സൗദിയില്‍ ഫൈസര്‍-ബയോന്‍ടെക് വാക്‌സിനാണ് ഉപയോഗിക്കുന്നത്. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളില്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സെന്ററുകള്‍ തുറന്നിരിക്കുന്നത്. ആസ്ട്രസെനിക്ക, മോഡേണ വാക്‌സിനുകള്‍ സൗദിയില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മോഡേണ വാക്‌സിന്‍ ഇതുവരെ രാജ്യത്ത് എത്തിയിട്ടില്ല. നിലവില്‍ കോവിഡ് വാക്സിന്‍ എടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 12 ലക്ഷം പേരാണ് കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍  രജിസ്റ്റര്‍ ചെയ്യും വാക്സിന്‍ വന്നതിന് ശേഷമേ ഇവര്‍ക്കുള്ള ഡേറ്റ് നിച്ചയിച്ചുകൊണ്ട് മെസ്സേജ് അയക്കുകയുള്ളൂ.

പത്തു ദിവസത്തിനുള്ളില്‍ സൗദിയിലേക്ക് മുപ്പതു ലക്ഷം ഡോസ് ആസ്ട്രസെനിക്ക വാക്‌സിന്‍ അയക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല അറിയിച്ചിരുന്നു. ഉല്‍പാദന ശേഷി ഉയര്‍ത്തുന്നതിന് ശ്രമിച്ച് ഫൈസര്‍-ബയോന്‍ടെക് വാക്‌സിന്‍ നിര്‍മാണം കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണ് സൗദി അറേബ്യക്കും മറ്റു ലോക രാജ്യങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണത്തിന് കാലതാമസമുണ്ടാക്കുന്നത്. പക്ഷെ പലരും ഇന്ത്യയില്‍ നിന്നുള്ള വാക്സിന്‍ ലഭിക്കുവാനുള്ള ശ്രമത്തിലാണ്. ഇതുവരെ 103 രാജ്യങ്ങളാണ് വക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. മുന്‍ഗണനാക്രമത്തില്‍ ആവിശ്യപെട്ട രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റി അയക്കുന്നുണ്ട്.

publive-image

സൗദിയില്‍ വാക്‌സിന്‍ വിതരണ സമയം പുനക്രമീകരിച്ചിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരണത്തിന് അപ്പോയിന്റ്‌മെന്റ് ലഭിച്ചവരുടെ സമയം പുനഃക്രമീകരിക്കുക യാണ് ആരോഗ്യ മന്ത്രാലയം ആദ്യം ചെയ്തത്. വൈകാതെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാമത് ഡോസിന് നിര്‍ണയിച്ച അപ്പോയിന്റ്‌മെന്റുകളും ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിക്കാന്‍ തുടങ്ങി. കൂടുതല്‍ വാക്‌സിന്‍ ശേഖരം ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കു മെന്നും മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ സെന്ററുകള്‍ തുറക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏതാനും രാജ്യങ്ങളില്‍ തീവ്രത കൂടിയ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും അതിര്‍ത്തികള്‍ അടക്കാനുമുള്ള തീരുമാനം കഴിഞ്ഞ മാസം 20 ന് ആണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് പിന്നീട് ഒരാഴ്ചത്തേക്കു കൂടി നീട്ടി.

അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും അതിര്‍ത്തികള്‍ തുറക്കുന്നതും മാര്‍ച്ച് 31 ലേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചതായി ഈ മാസം എട്ടിനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 31 മുതല്‍ പൂര്‍ണ തോതില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും അതിര്‍ത്തികള്‍ തുറക്കുമെന്നും സൗദി പൗരന്മാര്‍ക്ക് വിദേശ യാത്രാനുമതി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം. ആ പ്രഖ്യാപനമാണ് വീണ്ടും നീട്ടി മെയ്‌ 17 ലേക്ക് മാറ്റിയത്.

ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്ത്  ഇറക്കിയിരിക്കുന്ന വാക്സിനായ  കോവിഷീല്‍ഡ് വാക്സിന്‍ ഫൈസര്‍ വക്സിനെക്കാള്‍ ഉത്പാദന ചെലവ് കുറവാണ് അതുമാത്രമല്ല രണ്ടു മുതല്‍ 8 ഡിഗ്രീ തണുപ്പില്‍ സൂക്ഷിക്കാനും സാധിക്കും, ഫൈസര്‍ വാക്സിന്‍ മൈനസ് എഴുപത് ഡിഗ്രി തണുപ്പില്‍ സൂക്ഷിക്കുക എന്നത് പലരാജ്യങ്ങള്‍ക്കും പ്രയോഗികാവു മല്ല. ഉയര്‍ന്ന ചെലവ് ഇതിനായി വേണ്ടിവരുന്നുവെന്നത് പല ലോകരാജ്യങ്ങളും ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്‍ ഉപയോഗിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യയില്‍ ഇതുവരെ മുപ്പത് ലക്ഷം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട് കാര്യമായ ഒരു സ്പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിട്ട്ല്ലായെന്നുള്ളത് കോവിഷീല്‍ഡ് വാക്സിന്‍ ഉപയോഗിക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത്

Advertisment