/sathyam/media/post_attachments/vfOfne6qfvQ9LpYbwv4v.jpg)
ഇസ്ളാമിക തീവ്രവാദികളായ ഒരു കൂട്ടം ആളുകള്‍ മാലിദ്വീപില്‍ യോഗ നടത്തുന്നതും യോഗാ ദിനം ആചരിക്കുന്നതും തടസപ്പെടുത്തി. ക്ഷുഭിതരായ ജനക്കൂട്ടം ചൊവ്വാഴ്ച മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ഗലോലു സ്റ്റേഡിയത്തിലേക്ക് കടന്നു കയറി അവിടെ നടന്ന യോഗാ ആചരണം തടസപ്പെടുത്തുകയായിരുന്നു. ഒരു പ്രാദേശിക ടിവി ചാനല്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ ജനക്കൂട്ടം അവിടെയുള്ള ഭക്ഷണശാലകള്‍ നശിപ്പിച്ചതായി കാണിക്കുന്നുണ്ട്. ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുമ്പോള്‍ നിരവധി നയതന്ത്രജ്ഞരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില മന്ത്രിമാരും പരിപാടിയുടെ വേദിയില്‍ ഉണ്ടായിരുന്നു. ഇസ്ളാമിക ആചാര വേഷങ്ങളും തൊപ്പിയും ബുര്‍ഖയും അണിഞ്ഞവര്‍ ഉണ്ടായിരുന്നു എന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രാവിലെ ആറരയോടെ പരിപാടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് കടന്നത്.
2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുവജന, കായിക, കമ്മ്യൂണിറ്റി വികസന മന്ത്രാലയവുമായി സഹകരിച്ച് മാലിദ്വീപിലെ ഇന്ത്യന്‍ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. എട്ടാം അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആളുകള്‍ യോഗ ചെയ്യുന്ന സ്റ്റേഡിയത്തിലേക്ക് ധാരാളം ആളുകള്‍ പ്രവേശിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിട്ട ചില വീഡിയോകള്‍ കാണിക്കുന്നു. ആയിര കണക്കിനാളുകള്‍ യോദ ചെയ്യാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇസ്ളാമിക തീവ്രവാദികള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന പതാകകള്‍ പിഴുതെറിയുന്നതും യോഗയില്‍ പങ്കെടുക്കുന്നവരെ പതാകയുമായി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ അക്രമാസക്തമാകുന്നതിന് മുമ്പ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കഴിഞ്ഞു എന്നാണ് മാലി ദ്വീപ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രസ്താവനയിറക്കി. പ്രസിദന്റ് ഇറക്കിയ ട്വീറ്റില്‍ പറയുന്നത് ഇങ്ങിനെ...ഇന്ന് രാവിലെ ഗലോലു സ്റ്റേഡിയത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത് ഗൗരവമായ ഒരു വിഷയമായി പരിഗണിക്കുന്നു, ഉത്തരവാദികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,'' സോലിഹ് ട്വീറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us