Advertisment

പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് രാവിലെ വൈകി ആണ് ഉണർന്നത് ; സീലിംഗിൽ കറങ്ങുന്ന ഫാന്‍ നോക്കി 10 മിനിറ്റ് കൂടി കിടന്നു ; സമയം രാവിലെ 8:15 - പേസ്റ്റ് തീരാറായി, പല്ലു തേക്കൽ പേസ്റ്റ് കഴിയുമ്പോൾ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചു ; കരിയും ഉപ്പും കുരുമുളകു പൊടിയുടെയും മിശ്രിതം എത്രയും വേഗം ഉണ്ടാക്കാനുള്ള ടാസ്‌ക്‌ എടുത്തു ; ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തം വീട് തന്നെ ഒരു ബിഗ്‌ബോസ് ഹൗസാക്കി ഒരു യുവാവ് ; രസികന്‍ കുറിപ്പ് ഇങ്ങനെ...

New Update

രാജ്യമെമ്പാടും കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മാർഗമില്ലാതായവർക്ക് പരീക്ഷിക്കാൻ ഇതാ ഒരു രസികൻ കളി. സ്വന്തം വീട് ബിഗ് ബോസ് ഹൗസായി പ്രഖ്യാപിച്ച് ജയന്ത് മാമ്മൻ എന്നയാൾ എഴുതിയ രസികൻ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരുംഗമാവുകയാണ്. ഷോയിലെ പോലെ തന്നെ രാവിലെ എട്ടു മണി മുതൽ ചെയ്യുന്ന കാര്യങ്ങളാണ് അദ്ദേഹം കുറിപ്പായി എഴുതിയിരിക്കുന്നത്.

Advertisment

publive-image

കുറിപ്പിന്റെ പൂർണ രൂപം ചുവടെ;

BlG BOSS Locked HOUSE രണ്ടാം ദിവസം - season 1

സമയം രാവിലെ 8 മണി

പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് രാവിലെ വൈകി ആണ് ഉണർന്നത്. സീലിംഗിൽ കറങ്ങുന്ന Fan നോക്കി 10 മിനിറ്റ് കൂടി കിടന്നു.

സമയം രാവിലെ 8:15

പേസ്റ്റ് തീരാറായി. പല്ലു തേക്കൽ paste കഴിയുമ്പോൾ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചു. കരിയും ഉപ്പും കുരുമുളകു പൊടിയുടെയും മിശ്രിതം ( ഉമിക്കരി എന്നു വേണമെങ്കിൽ പറയാം)എത്രയും വേഗം ഉണ്ടാക്കാനുള്ള Task എടുത്തു.

സമയം രാവിലെ 8:30

വെള്ളം കൂട്ടി പാലും പഞ്ചസാരയും തെയിലയും കുറച്ച് ഒരു ചായ കുടിച്ചു. പാലും പഞ്ചസാരയും തെയിലയും തീർന്നു കഴിയുമ്പോൾ ബൂർഷാ മുതലാളിത്ത പാനീയമായ ചായ ഉപേക്ഷിക്കും.

സമയം രാവിലെ 9:00

ഇന്നലത്തെ പഴംചൊറ് തൈര് ഒഴിച്ച് മുളകും ഞെകിടി കുഴച്ചു കഴിച്ചു. ആഡംബരത്തിന് ഉണക്കമീൻ വറുത്തത് ഉണ്ടായിരുന്നു. കൊറോണ കാലത്ത് ആഡംബരമായ ഉണക്കമീൻ എത്ര കാലം കൂടി ഉണ്ടാകും എന്നത് മനസ്സിനെ ആശങ്കപ്പെടുത്തി.

സമയം രാവിലെ 9:15

വീണ്ടും കട്ടിലിൽ സീലിംഗിൽ Fan കറങ്ങുന്നത് നോക്കി കിടന്നു.

സമയം രാവിലെ 10 :00

പരിചയത്തിലുള്ള അഞ്ചാറു സുന്ദരികളെ ഫോണിൽ വിളിക്കണം. ചളി അടക്കാൻ ആണന്ന് അറിയാവുന്നതു കൊണ്ട് അവർ ഫോൺ എടുക്കാൻ സാധ്യതയില്ല.

സമയം രാവിലെ 11:00

ഏഷ്യാനെറ്റ് കേബിൾകാർ കുടിശ്ശിക അടക്കാത്തതു കൊണ്ട് Cable cut ചെയ്യും എന്നു പറഞ്ഞിട്ടുണ്ട്. നല്ലത്. വാർത്താ ചാനലുകൾ കണ്ട് Panic ആകണ്ടായല്ലൊ!!

സമയം ഉച്ചക്ക് 1:00 മണി

ചോറും പരിപ്പും ഉണ്ട്. സവാള മുറിച്ച് ചോറിന്റെ മുകളിൽ വെച്ച് ഗാർണിഷ് ചെയ്തിട്ടെ കഴിക്കു . (ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ കഴിയില്ലല്ലോ.... )

സമയം ഉച്ചക്ക് 1:30

രണ്ടു മണിക്കൂർ കൂർക്കം വലിച്ചു ഉറക്കം. പരിപ്പു കറി കഴിച്ചതു കൊണ്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമോ എന്ന പേടിയും ഉണ്ട്.

സമയം വൈകിട്ട് 3:00 മണി

കട്ടൻ കാപ്പി. കൊറോണ ആയതു കൊണ്ട് പരിപ്പ് വട ഉപേക്ഷിച്ച് കമ്യൂണിസ്റ്റ് മാതൃക.

സമയം രാത്രി 8:00 മണി.

ഉച്ചക്കത്തെ ബാക്കി വന്ന ചോറും പരിപ്പു കറിയും. പച്ചമുളക് ചോറിന്റെ മുകളിൽ വെച്ച് ഗാർണിഷ് ചെയ്തു കഴിക്കും.

സമയം രാത്രി 9:00 മണി

Producers Association, FEFKA, AMMA, FILM CHAMBER, നടീ നടന്മാർ, രാഷ്ട്രീയക്കാർ ഇവരുടെ പ്രസ്താവന, പത്ര സമ്മേളനം, interview തുടങ്ങിയവ വായിച്ച് ചിരിച്ച് മനസ്സ് Relax ചെയ്യിക്കും.

സമയം രാത്രി 11:00 മണി

ഫാൻ കറങ്ങുന്നതു നോക്കി ഉറക്കത്തിലേക്ക് വഴുതി വീഴും. സുന്ദരിമാരെ സ്വപ്നം കാണും.

Advertisment