Advertisment

റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് ആരോപണം : ടി സിദ്ദിഖിനെതിരെ അന്വേഷണം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

വടകര : റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖിനെതിരെ അന്വേഷണം. വ്യാജ ഒസ്യത്ത് തയ്യാറാക്കി രജിസ്ട്രേഷന്‍ നടത്താന്‍ സഹായിച്ചതിന് സിദ്ധിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ട്രസ്റ്റിന്റെ ഭൂമി പതിച്ചുനല്‍കിയെന്നാണ് പരാതി. വടകര റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്.

Advertisment

publive-image

താമരശ്ശേരി സ്വപ്ന പ്ലാന്റേഷന്‍ ഉടമ ലിങ്കണ്‍ എബ്രഹാം പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് നല്‍കിയ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി. 2011 മെയ് ആറിനാണ് ലിങ്കണ്‍ എബ്രഹാം മരിച്ചത്.

മരണത്തിന് മുമ്പ് ഭൂമി ട്രസ്റ്റിന് നല്‍കിക്കൊണ്ടുള്ള ഒസ്യത്താണിത്. എന്നാല്‍ പിന്നീട് ലിങ്കണ്‍ എബ്രഹാമിന്റെ സഹോദരന്‍ ഫിലോമിന്‍ എബ്രഹാം മറ്റൊരു ഒസ്യത്തുമായി രംഗത്തെത്തി. ഭൂമി ഫിലോമിന് നല്‍കിയതായാണ് ഈ ഒസ്യത്ത്. ഇതില്‍ പക്ഷെ ലിങ്കണ്‍ എബ്രഹാമിന്റെ ഒപ്പില്ല. വിരലടയാളം മാത്രം.

വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് ആരോപിച്ച് ട്രസ്റ്റ് അംഗങ്ങള്‍ കേസ് നല്‍കിയപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുണ്ടായത്. ഇതോടെ കേസ് പിന്‍വലിക്കപ്പെട്ടു. രണ്ടാമത്തെ ഒസ്യത്തിന്‍മേല്‍ ഭൂമി ഫിലോമിന്‍ എബ്രഹാമിന്റെ പേരില്‍ രജിസ്ട്രേഷന്‍ നടത്തി. ഒപ്പം ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖ്, കോണ്‍ഗ്രസ് നേതാക്കളായ എന്‍.കെ അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നിവര്‍ക്ക് കൂടി ഒരേക്കര്‍ ഭൂമി വീതിച്ചു നല്‍കി. വ്യാജ ഒസ്യത്തിന്‍മേല്‍ ഭൂമി രജിസ്ട്രേഷന് കൂട്ടുനിന്നതിന്റെ പ്രതിഫലമാണിതെന്നാണ് പരാതി.

Advertisment