പി.ചിദംബരം ബുധനാഴ്ച രാത്രി മുഴുവന്‍ കഴിഞ്ഞത് അദ്ദേഹം 2011 ല്‍  ഉദ്ഘാടനം ചെയ്ത സി.ബി.ഐയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം ബുധനാഴ്ച രാത്രി മുതല്‍ കഴിഞ്ഞത് അദ്ദേഹം തന്നെ മുന്‍പ് ഉദ്ഘാടനം ചെയ്ത സി.ബി.ഐയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍.

2004 മുതല്‍ 2014 വരെ അധികാരത്തിരുന്ന രണ്ട് യു.പി.എ സര്‍ക്കാരിന്റെ കാലത്തും ചിദബംരം കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.

2008 നവംബര്‍ മുതല്‍ 2012 ജൂലൈ വരെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്തതും ചിദംബരമായിരുന്നു. 2011 ജൂണ്‍ 30 നാണ് സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

×