ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം കുറയ്ക്കും. ഉദ്ഘാടന ചടങ്ങിന് പിറ്റേന്ന് മത്സരങ്ങളുള്ള കളിക്കാർ മാർച്ച് പാസ്റ്റിൽ പങ്കെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചതായി ഇന്ത്യ ഒളിമ്പിക് സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷൻ പ്രേംകുമാർ വർമ വാർത്താ ഏജൻസിയോട് പറഞ്ഞു.
Tokyo Olympics: IOA to ensure minimum athletes attend Opening Ceremony
— ANI Digital (@ani_digital) July 21, 2021
Read @ANI Story | https://t.co/kUa3bNVi3L#TokyoOlympics#Tokyo2020pic.twitter.com/1ubUt6YWbd
കൊവിഡ് മുന്‍കരുതലെന്ന നിലയിലാണ് മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് മേത്തയും വ്യക്തമാക്കി. മാർച്ച് പാസ്റ്റിൽ പരമാവധി എത്ര പേരെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും.