ഐപിഎല്‍ സെപ്റ്റംബര്‍ 19-ന് പുനരാരംഭിക്കും; ഒക്ടോബര്‍ 15-ന് ഫൈനല്‍

സ്പോര്‍ട്സ് ഡസ്ക്
Monday, June 7, 2021

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ പോരാട്ടം നടക്കുമെന്നുംവാര്‍ത്താ ഏജന്‍സി ആയ എ.എന്‍.ഐ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടുനൽകുന്നതിൽ വിസമ്മതം അറിയിച്ചിരുന്നു.

×