പരിക്ക് മാറി ബുംറ തിരിച്ചെത്തുന്നു ; ഐപിഎല്‍ തുടങ്ങിയാല്‍ ആര്‍ക്കും പരിക്കേല്‍ക്കില്ലെന്ന് ആരാധകര്‍ 

New Update

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് നടക്കാന്‍ പോവുകയാണ്. കൊച്ചിയില്‍ നടക്കുന്ന ലേലത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. 405 താരങ്ങളാണ് ലേലത്തിന്റെ അവസാന ഘട്ട പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

Advertisment

publive-image

ഐപിഎല്ലിനായി ടീമുകളെല്ലാം തയ്യാറെടുപ്പുകള്‍ നടത്തവെ ജസ്പ്രീത് ബുംറ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്.

പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ബുംറ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ഐപിഎല്‍ തുടങ്ങിയാല്‍ ആര്‍ക്കും പരിക്കേല്‍ക്കില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

Advertisment