അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍; ലേലത്തില്‍ തിളങ്ങി മലയാളി താരങ്ങളും

സ്പോര്‍ട്സ് ഡസ്ക്
Thursday, February 18, 2021

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാനത്തുകയായ 20 ലക്ഷത്തിനാണ് അര്‍ജുന്‍ മുംബൈ ടീമിലെത്തിയത്.

കേരള താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും (20 ലക്ഷം), വിഷ്ണു വിനോദിനെ ഡല്‍ഹി ക്യാപിറ്റല്‍സും (20 ലക്ഷം), ജലജ് സക്‌സേനയെ പഞ്ചാബ് കിംഗ്‌സും (30 ലക്ഷം) സ്വന്തമാക്കി.

ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനാണ് ഉയര്‍ന്ന തുക ലഭിച്ചത്. 16.25 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് മോറിസിനെ സ്വന്തമാക്കി. ചേതേശ്വര്‍ പൂജാര ചെന്നൈ ടീമിലെത്തി.

×