കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ മായങ്ക് അഗര്‍വാളിന് മോഹവില. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനെ 8.25 കോടി രൂപ മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
/sathyam/media/post_attachments/5XFPgQYTKweCZjZVM86O.jpg)
അവസാന നിമിഷം വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള കടുത്ത പോരാട്ടം മറികടന്നാണ് മായങ്കിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെ മായങ്കിന്‍റെ മുന്‍ ടീമായ പഞ്ചാബ് കിംഗ്‌സും താരത്തിനായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 16.33 ശരാശരിയിലും 122.50 സ്ട്രൈക്ക് റേറ്റിലും 196 റണ്‍സ് മാത്രമാണ് മായങ്ക് സ്വന്തമാക്കിയത്.
ഇംഗ്ലീഷ് താരം ഹാരി ബ്രൂക്‌സിനാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന വില ലേലത്തില്‍ കിട്ടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്‌സിന്‍റെ അടിസ്ഥാന വില.
അജിങ്ക്യ രഹാനെയെ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. അതേസമയം ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ റൈലി റൂസ്സോ, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ ടീമുകളുണ്ടായില്ല.