കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കോളാസ് പുരാനെ 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. താരത്തിനായി അവസാന നിമിഷം വരെ ഡല്‍ഹി ക്യാപിറ്റല്‍സുമുണ്ടായിരുന്നു.
/sathyam/media/post_attachments/geEaNzft7eQjyCUZEfNZ.jpg)
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച് ക്ലാസനെ 5.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശിന്‍റെ ലിറ്റണ്‍ ദാസിനെ ആരും സ്വന്തമാക്കിയില്ല.
ലങ്കയുടെ കുശാല്‍ മെന്‍ഡിസിനും ആളുണ്ടായില്ല. രണ്ട് കോടി അടിസ്ഥാന വിലയില്‍ ടോം ബാന്‍ഡമിനായി ആരും രംഗത്തുവന്നില്ല.