ഐപിഎല്‍ ടീം വാങ്ങാൻ മോഹൻലാലും അദാനിയും !

പ്രകാശ് നായര്‍ മേലില
Saturday, November 21, 2020

ഐപിഎല്‍ ടീം ഫ്രഞ്ചയ്‌സി വാങ്ങാൻ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹത്തോടൊപ്പം ദക്ഷിണേന്ത്യയിലെ ഒരു വലിയ ബിസ്സിനസ്സ് മാനും പങ്കാളിയാണത്രെ.

കോർപ്പറേറ്റ് ഉടമയായ അദാനിയും അഹമ്മാദാബാദ് ടീമിൽ കണ്ണുനട്ടിരിക്കുകയാണ്. ഇത്തവണ ടീം വാങ്ങണമെന്ന ദൃഢനിശ്ചയത്തിലാണ് അദാനി ഗ്രൂപ്പ്.

2021 മാർച്ച് മാസത്തിൽ അടുത്ത ഐപിഎല്‍ സീസൺ ആരംഭിക്കനാണ് പദ്ധതി. 10 ദിവസം മുൻപാണ് യുഎഇ യിൽ ഐപിഎല്‍ സീസൺ അവസാനിച്ചത്. 2021 ൽ നിലവിലുള്ള ഐപിഎല്‍ ടീമുകൾ 8 എന്നതിൽനിന്നും എണ്ണം കൂട്ടാനും പദ്ധതിയു ണ്ട്. എല്ലാ ടീമുകളുടെയും ഫ്രാഞ്ചൈസി ഉൾപ്പെടെ കളിക്കാരുടെ ലേലവും ഉടനടിയുണ്ടാകുമെന്ന് ടീം ഉടമകളെ ബിസിസിഐ അറിയിച്ചുകഴിഞ്ഞു.

BCCI യുടെ ഡിസംബറിൽ നടക്കാൻ പോകുന്ന വാർഷിക ജനറൽ മീറ്ററിംഗിൽ (AGM) ഇക്കാര്യങ്ങളിലൊക്കെ തീരുമാനമുണ്ടാകും.

ടീം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഐപിഎല്‍ മത്സരത്തിന് മോഹൻലാൽ ദുബായിൽ പോയിരുന്നതെന്ന് പറയപ്പെടുന്നു.

 

×