ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍വാങ്ങുന്നു

സ്പോര്‍ട്സ് ഡസ്ക്
Tuesday, August 4, 2020

മുംബൈ: സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം ഒരു വർഷത്തേയ്ക്കെങ്കിലും മാറിനിൽക്കാനാണ് വിവോ ആലോചിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം ബിസിസിഐയെയും ടീം ഫ്രഞ്ചൈസികളെയും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യ സ്‌പോണ്‍സര്‍മാര്‍ പിന്‍വാങ്ങുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല.

×