ഖാസിം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം 47 ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ വഴി റെഡ് നോട്ടീസ് അയച്ച് ഇറാന്‍.

New Update

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ വഴി റെഡ് നോട്ടീസ് അയച്ച് ഇറാന്‍. ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനി വധത്തില്‍ പങ്കുവഹിച്ച ട്രംപിനെയും മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നാണ് അന്താരാഷ്ട്ര പോലിസിനോട് അഭ്യര്‍ഥിച്ചിരിക്കുന്നതെന്ന് ഇറാന്‍ ജുഡീഷ്യറി വക്താവ് ഗുലാംഹുസൈന്‍ ഇസ്മാഈലി പറഞ്ഞു.

Advertisment

publive-image

ഈ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്ന കാര്യം ഇറാന്‍ വളരെ ഗൗരവകരമായാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിദേശ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സുലൈമാനിയെ 2020 ജനുവരി 3ന് ബഗ്ദാദില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് അമേരിക്ക കൊലപ്പെടുത്തിയത്.

ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. സുലൈമാനിയുടെ കൊലപാതകം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് നിയമബാഹ്യ കൊലയുമായി ബന്ധപ്പെട്ട യുഎന്‍ പ്രത്യേക പ്രതിനിധി ആഗ്നസ് കല്ലാമര്‍ദ് വിശേഷിപ്പിച്ചിരുന്നു.

Advertisment