/sathyam/media/post_attachments/tC0i2yrJBFd4r1Cgmocv.jpg)
ടെഹ്‌റാന്‍: ഒമാൻ കടലിടുക്കിൽ വ്യാഴാഴ്ച ഇസ്രയേലി ചരക്കുകപ്പലിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇറാനും സഖ്യകക്ഷികളുമാണെന്ന് ഇറാൻ ദിനപത്രമായ ‘കെയാൻ’. ഒമാനിൽനിന്ന് ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്.
ഇസ്രയേൽ അയച്ച ചാരക്കപ്പലാണ് തകർത്തതെന്നാണ് ഇറാന്റെ വാദം. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു കപ്പലെന്നും പത്രം പറയുന്നു.