പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/post_attachments/ay6qAEgls6bZOEDtMzjp.jpg)
വർഷങ്ങളായി മഴപെയ്യാതെ വരണ്ടുണങ്ങിക്കിടന്ന ഇറാന്റെ മണ്ണിൽ ഇന്നലെ മഴമേഘങ്ങൾ തിമിർത്തു പെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും തകരുകയോ ഒലിച്ചുപോകുകയോ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടുപോയി.
Advertisment
/sathyam/media/post_attachments/ZGJyJaA9GE5wqiR1cFot.jpg)
മഴ ശക്തമായി ഇപ്പോഴും തുടരുകയാണ്. അടുത്ത മൂന്നു ദിവസം കൂടി ഇതേ രീതിയിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളെ പ്രളയബാധിതമേഖലകളിൽ നിന്ന് സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായി നാഷണൽ ഗാർഡുകളുടെ സേവനം സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പല കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.
/sathyam/media/post_attachments/Sn5rUDsrgPMZgcDngqyl.jpg)
രാജ്യത്തെ 31 പ്രവിശ്യകളിൽ 25 ഉം പ്രളയബാധിതമാണ്. ഇറാന്റെ തെക്കു പടിഞ്ഞാറൻ മേഖലകളിലാണ് സ്ഥിതി അതീവരൂക്ഷമായിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us