ടെഹ്റാന്: സൗദിയുടെ എണ്ണകേന്ദ്രത്തില് നടന്ന ആക്രമണത്തെ മുന്നറിയിപ്പ് എന്ന് വിശേഷിപ്പിച്ച് ഇറാന്. സൗദി അമേരിക്ക നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ തുടങ്ങിയ യുദ്ധത്തിന്റെ ഫലമാണിത്. യെമൻ, ആശുപത്രിക്കു നേരെ ആക്രമണം നടത്തിയില്ല, സ്കൂളിനു നേരയും സാന ബസാറിനു നേരെയും ആക്രമണം നടത്തിയില്ല.
വ്യാവസായിക കേന്ദ്രത്തിനു നേർക്കാണ് ആക്രമണം നടത്തിയത് എന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ഒരു ടെലിവിഷന്‍ സന്ദേശത്തിലൂടെ പറയുന്നത്. ഇറാനിയന്‍ മാധ്യമങ്ങള്‍ ഈ വീഡിയോ പുറത്തുവിട്ടത്.
ഈ മേഖലയിൽ യുദ്ധമുണ്ടായേക്കാമെന്നതു പരിഗണിച്ച് മുന്നറിയിപ്പിൽനിന്നും പാഠം ഉൾക്കൊള്ളണമെന്നും റുഹാനി പറഞ്ഞു. സൗദിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണം ഇറാൻ നിഷേധിച്ചു. ഇറാന്റെ ആയുധമല്ല ഹൂതികളുടെ ആയുധമാണ് എണ്ണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതെന്നും ഇറാൻ പറയുന്നു.
ഞങ്ങള്‍ മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ആരാണ് സംഘര്‍ഷം ആരംഭിച്ചത് യെമനികള് അല്ല, അത് സൗദിയാണ്, എമിറേറ്റ്സ് ആണ്, അമേരിക്കയാണ്, യൂറോപ്യന്‍ രാജ്യങ്ങളാണ് ഇസ്രയേലാണ് അവരാണ് ഇവിടെ യുദ്ധം ആരംഭിച്ചത് . ഇറാനിയന്‍ പ്രസിഡന്റ് വീഡിയോയില്‍ പറയുന്നു.