New Update
ടെഹ്‌റാന്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇറാന്‍ ഒരിക്കലും അമേരിക്കയുടെ സഹായം ആവശ്യപ്പെടില്ലെന്ന് വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി. ഇറാന്‍ ഇതുവരെയും അമേരിക്കയോട് സഹായം ആവശ്യപ്പെട്ടിട്ടില്ല. ഇനി ആവശ്യപ്പെടുകയുമില്ല. എന്നാല്‍ അമേരിക്ക തങ്ങളുടെ മേല്‍ ഏകപക്ഷീയമായി ചുമത്തിയ നിരോധനം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്കയില്‍ നിന്നുള്ള സഹായം ആവശ്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Advertisment
തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ഇറാനില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 60,000 കടന്നു. 3700ല്‍ അധികം പേരാണ് ഇതുവരെ മരിച്ചത്.