ഇറാനിൽ വിദ്യാർഥി പ്രക്ഷോഭം, ആവശ്യം ഖൊമേനിയുടെ രാജി !

New Update

ന്നലെ രാവിലെ മുതൽ ഇറാനിലെ പല യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി തെരുവിലാണ്. ശരീഫ് ,അമീർ കാബിർ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്കു നേരേ സൈന്യം കണ്ണീർവാതക പ്ര യോഗവും ലാത്തിചാർജ്ജും നടത്തുകയുണ്ടായി. പ്രക്ഷോഭം മറ്റു മേഖലകളിലേക്കും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യത്തോട് ജാഗ്രത പുലർത്താൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്..

Advertisment

publive-image

യുക്രൈൻ വിമാനം മിസൈൽ അയച്ചു തകർത്തശേഷം തുടരെത്തുടരെ അസത്യം പ്രചരിപ്പിക്കുകയും ഒടുവിൽ ഇന്നലെ കുറ്റസമ്മതം നടത്തുകയും ചെയ്ത ഇറാൻ നേതൃത്വത്തിന്റെ നുണപ്രചാരണം അംഗീകരി ക്കാനാകില്ലെന്നും 176 നിരപരാധികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്തു തുറങ്കലിലടച്ചു വധശിക്ഷ ഉറപ്പാക്കണമെന്നും കൂടാതെ ഇറാന്റെ സർവ്വോന്നത നേതാവ് ആയത്തുള്ള ഖൊമേനി രാജിവയ്ക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.

" നുണയന്മാർക്ക് കഴുമരം, ഖൊമേനി പുറത്തുപോകണം" ഇതാണ് വിദ്യാർത്ഥികളുയർത്തുന്ന മുദ്രാവാക്യം.ഇറാൻ നേതൃത്വം നുണയന്മാരുടെ കൂടാരമാണെന്നും അവരാരോപിക്കുന്നു.

ഇറാൻ വാർത്താ ഏജൻസി 'ഫാർസ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇറാനിൽ പ്രക്ഷോഭം നടക്കുന്നു വെന്നും പോലീസും സൈന്യവും നടപടികൾ കൈക്കൊണ്ടുവെന്നുമാണ്. സാധാരണ ഇറാനിൽനിന്ന് ഇത്തരം വാർത്തകൾ അധികം പുറത്തുവരാറില്ല.

b1.jpg

എന്നാൽ ഈ അവസരം അമേരിക്ക ശരിക്കുമിപ്പോൾ മുതലെടുക്കുകയാണ്.

ഡൊണാൾഡ് ട്രംപ് ഇങ്ങനെ ട്വീറ്റ് ചെയ്തു

" To the brave, long-suffering people of Iran: I've stood with you since the beginning of my Presidency, and my Administration will continue to stand with you. We are following your protests closely, and are inspired by your courage"( ഇറാനിലെ ധീരരായ ജനങ്ങളെ , പ്രസിഡന്റായതുമുതൽ ഞാൻ നിങ്ങൾക്കൊപ്പമാണ്.എന്റെ സർക്കാർ എന്നും നിങ്ങൾക്കൊപ്പമു ണ്ടാകും. ഞങ്ങൾ നിങ്ങളുടെ പ്രക്ഷോഭം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.നിങ്ങളുടെ ധൈര്യം മാതൃകയാണ്.)

അമേരിക്കൻ വിദേശകാര്യമന്ത്രി മൈക്ക് പാമ്പിയോ ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടെഴുതി ......

" ഇറാൻ ജനതയുടെ ആവശ്യം സ്പഷ്ടമാണ്.അവർ ഇറാൻ നേതൃത്വത്തിന്റെ അസത്യപ്രചാരണം,അഴിമതി, അയോഗ്യത ഒപ്പം ഖൊമേനിയുടെ നേതൃത്വത്തിൽ നടക്കുന്ന അടിച്ചമർത്തലും കിരാതവാഴ്ചയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.ഞങ്ങൾ ഇറാൻ ജനതയ്‌ക്കൊപ്പമുണ്ട്. തീർച്ചയായും ഏറ്റവും മികച്ച ജീവിതസാഹചര്യങ്ങൾക്ക് ഇറാൻജനത പൂർണ്ണമായും അർഹരാണ്."

ഇറാനിൽ കൂടുതൽ വിദ്യാർത്ഥികൾ ഭരണനേതൃത്വത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി യാത്രകളെല്ലാം റദ്ദാക്കിയിരിക്കുന്നതായാണ് വിവരം.

Advertisment