ആറാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്; ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

New Update

publive-image

ഡബ്ലിന്‍: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. ആറാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

സ്‌കൂളുകള്‍, അവശ്യസേവന വിഭാഗങ്ങള്‍ എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യസേവന വിഭാഗത്തിലെ ജീവനക്കാര്‍ക്കായി പൊതുഗതാഗതത്തില്‍ ഇളവ് പ്രഖ്യാപിച്ചു.

ബാറുകളും റെസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല. വീടിന് അഞ്ചു കി.മീ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാം.

Advertisment