New Update
ഡബ്ലിന്‍ : അയർലന്‍ഡില്‍ 45കാരനായ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു. അയർലൻഡ് മലയാളി ഡബ്ലിൻ-15 ലെ ആഷ്ടൗൺ നിവാസി സുനീത് ശ്രീകുമാർ (45 വയസ്സ്) ആണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/nwANIPQPvgHQlRBL7wAT.jpg)
രാത്രിയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും പെട്ടെന്ന് മരണം സംഭവിക്കുകയും ആയിരുന്നു. മൃതദേഹം പോസ്റ്റുമോട്ടത്തിനായി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
തിരുവനന്തപുരം ജഗതി സ്വദേശിയായ സുനീത് ഡബ്ലിനിൽ സ്മിത്ത് ഫീൽഡിൽ അനിമേഷൻ ജോലിയുമായി ബന്ധപ്പെട്ട് ബ്രൗൺ ബാഗ് ഫിലിംസ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ജോലിചെയ്തു വരിക ആയിരുന്നു.
ആഷ്ടൗണിൽ ഭാര്യ പ്രീതിയും രണ്ടു കുട്ടികളും ആയി താമസിച്ചു വന്നിരുന്ന സുനീഷിന് ഉറങ്ങുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് എന്ന് കരുതപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us