സഞ്ജു ബാബയെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ ഓര്‍മിക്കണം; അദ്ദേഹം ഒരു കടുവയാണ്, പോരാളിയാണ്; ഇതിനെ മറികടന്ന് അദ്ദേഹം വീണ്ടും ഹീറ്റുകളുണ്ടാക്കും; നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെക്കുറിച്ച് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലിന്റെ വാക്കുകളാണ് വൈറലാകുന്നത്. അച്ഛന്‍ കാന്‍സറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരില്‍ ഒരാളാണ് സഞ്ജു ഭായ് എന്നാണ് ബാബില്‍ പറയുന്നത്.

Advertisment

publive-image

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് ബാബിലിന്റെ പ്രതികരണം. അച്ഛന് രോഗം സ്വിരീകരിച്ചതിനും അച്ഛന്റെ മരണത്തിനും ശേഷം എല്ലാരീതിയിലുമുള്ള സഹായവും ചെയ്യാന്‍ ആദ്യം മുന്നോട്ടുവന്നവരില്‍ ഒരാളാണ് സഞ്ജു ഭയ്യാ. പിന്നെയും ഞങ്ങള്‍ക്ക് പിന്തുണയുമായി നിലകൊണ്ട കുറച്ചുപേരില്‍ ഒരാള്‍. - ബബില്‍ കുറിച്ചു. കൂടാതെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ബബില്‍ കുറിച്ചു.

സഞ്ജയ് ദത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി വാര്‍ത്തകളാണ് വന്നത്. അദ്ദേഹത്തിന് ശ്വാസകോശ കാന്‍സറാണെന്നും നാലാമത്തെ സ്‌റ്റേജിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ചികിത്സ തേടുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ എല്ലാം ഊഹാപോഹങ്ങളാണ് എന്നായിരുന്നു സഞ്ജയ് ദത്തിന്റേയും കുടുംബത്തിന്റേയും പ്രതികരണം. അതിന് പിന്നാലെയാണ മാധ്യമങ്ങള്‍ കഥമെനയുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് ബബില്‍ രംഗത്തെത്തിയത്.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക എന്നത് നിങ്ങളുടെ ജോലിയാണെന്ന് അറിയാം. എന്നാല്‍ മനുഷ്യത്വമുണ്ടെങ്കില്‍ സഞ്ജു ഭായിക്കും കുടുംബത്തിനും അവരുടേതായ ഇടം നല്‍കണം. മീഡിയയുടെ സമ്മദ്ദമില്ലാതെ അദ്ദേഹം രോഗത്തെ നേരിടട്ടേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്.

സഞ്ജു ബാബയെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ ഓര്‍മിക്കണം. അദ്ദേഹം ഒരു കടുവയാണ്, പോരാളിയാണ്. ഭൂതകാലം നിങ്ങളെ നിര്‍വചിക്കില്ല പക്ഷേ നിങ്ങളെ വികസിപ്പിക്കും. ഇതിനെ മറികടന്ന് അദ്ദേഹം വീണ്ടും ഹീറ്റുകളുണ്ടാക്കും എന്ന് എനിക്ക് ഉറപ്പാണ്- ബബില്‍ കുറിച്ചു.

irfan khan sanjay datt film news
Advertisment