Advertisment

വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തില്‍ ആശങ്കയുമായി ഉപയോക്താക്കള്‍; വാട്‌സാപ്പിനോട് എന്നന്നേക്കുമായി 'ഗുഡ് ബൈ' പറയാനും പ്ലാനുകള്‍ ! വാട്‌സാപ്പ് ബാക്കപ്പുകള്‍, അക്കൗണ്ടുകള്‍ എങ്ങനെ നീക്കം ചെയ്യാം ? അറിയേണ്ടത്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ അസ്വസ്ഥരാണ് ഭൂരിഭാഗം ഉപയോക്താക്കളുമെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ സിഗ്നല്‍ അടക്കമുള്ള മറ്റ് മെസേജിങ് ആപ്ലിക്കേഷനിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഫെബ്രുവരി എട്ട് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ വാട്‌സാപ്പില്‍ തുടരണമോ അതോ മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. വാട്‌സാപ്പ് ബാക്കപ്പ്, അക്കൗണ്ട് തുടങ്ങിയവ എങ്ങനെ നീക്കം ചെയ്യാമെന്ന് സംശയിക്കുന്നവരുമുണ്ട്.

വാട്‌സാപ്പ് ബാക്കപ്പ് സന്ദേശങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം

ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്ക് വാട്‌സാപ്പ് ബാക്കപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയും. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ഫയലുകള്‍ എസ്ഡികാര്‍ഡ്/വാട്‌സാപ്പ്/ ഡാറ്റാബേസ്/ഫോള്‍ഡര്‍ എന്നിവിടങ്ങളില്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ട്.

വാട്‌സാപ്പിന് പുറത്ത് ഈ ഫോള്‍ഡറുകള്‍ തുറക്കാന്‍ കഴിയുന്നതല്ല. ഈ ഫയലുകള്‍ ഇല്ലാതാക്കാന്‍, ഒരു ഫയല്‍ മാനേജര്‍ ആവശ്യമാണ്.

ബാക്കപ്പുകള്‍ ഇല്ലാതാക്കാന്‍

  • ഫയല്‍ മാനേജര്‍ ലോഞ്ച് ചെയ്യുക
  • വാട്‌സാപ്പ് ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക
  • വാട്‌സാപ്പ് സബ് ഫോള്‍ഡറുകള്‍ ഇവിടെ ദൃശ്യമാകും
  • ഡാറ്റാബേസ് ഫയല്‍ തിരഞ്ഞെടുക്കു
  • 'ഡിലീറ്റ്' ഓപ്ഷന്‍ സെലക്ട് ചെയ്യുക

വാട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം

ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ വാട്‌സാപ്പ് അക്കൗണ്ട് ഇല്ലാതാക്കാവുന്നതാണ്. അതിന് ചെയ്യേണ്ടത്...

  • വാട്‌സാപ്പ് തുറക്കുക
  • ഓപ്ഷന്‍സ്>സെറ്റിംഗ്‌സ്>അക്കൗണ്ട്> ഡിലീറ്റ് മൈ അക്കൗണ്ട്
  • നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇവിടെ നല്‍കുക. തുടര്‍ന്ന് 'ഡിലീറ്റ് മൈ അക്കൗണ്ട്' തിരഞ്ഞെടുക്കുക
Advertisment