അയര്‍ലണ്ട് / ഡ​ബ്ലി​ൻ: ഡ​ബ്ലിനില്‍ മ​ല​യാ​ളി ന​ഴ്സി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ഡ​ബ്ലി​ൻ സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സ് കോ​ഴി​ക്കോ​ട് അ​ശോ​ക​പു​രം സ്വ​ദേ​ശി​നിയായ മേ​രി കു​ര്യാ​ക്കോ​സി​നെ (ലി​ൻ​സി - 27) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
താ​ല​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രാ​ണ് താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മേ​രി​യെ ആദ്യം കാണുന്നത്. അ​ടു​ത്ത മാ​സം വി​വാ​ഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം.
വിവാഹം ഉറപ്പിച്ചതിനാല്‍ മേ​രി നാ​ട്ടി​ലേ​ക്കു പോ​കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.​ ജന്മദിനത്തില്‍ തന്നെയാണ് മേരിയുടെ മരണവും.
ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും , ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മേരിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആരൊക്കെയായാണ് അവസാനമായി മേരി ഫോണില്‍ സംസാരിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.