എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹെല്‍ത്ത് ഡസ്ക്
Tuesday, August 20, 2019

രിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചവരിൽ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടായതായി പഠനത്തിൽ കണ്ടെത്താനായെന്ന് ​ഗവേഷകൻ സുമിൻ ഷി പറയുന്നു.

ചെെനയിൽ അൻപത്തിയഞ്ച് വയസിൽ കൂടുതലുള്ള 4,582 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവർ 50 ​ഗ്രാമിൽ കൂടുതൽ മുളക് കഴിച്ചിരുന്നതായി കണ്ടെത്തി.

കുട്ടികൾക്ക് എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയിൽ മറ്റ് രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകൻ സുമിൻ ഷി പഠനത്തിൽ വ്യക്തമാക്കുന്നു.

×