കോടീശ്വര പുത്രി വിവാഹിതയായി: രാജകീയ പ്രൗഡിയില്‍ ഇഷ-ആനന്ദ് വിവാഹം: ആശംസയുമായി എത്തിയത് വിവിഐപികള്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, December 12, 2018

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും വിവാഹിതരായി. ഒരാഴ്ചയോളം നീണ്ടുനിന്ന അത്യാഢംബര ആഘോഷങ്ങള്‍ക്കൊടുവിലാണ് രാജകീയ വിവാഹം നടന്നത്.

മുകേഷ് അംബാനിയുടെ ആഢംബര വസതിയായ മുംബൈയിലെ ആന്റീലിയയില്‍ വച്ചായിരുന്നു വിവാഹം. വിവിഐപികളുടെ നീണ്ട നിരയാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, കത്രീന കെയ്ഫ്, രണ്‍വീര്‍ സിങ്, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ജയ ബച്ചന്‍. ശ്വേത ബച്ചന്‍, കരീഷ്മ കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക് ജൊനാസ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ഭാര്യ സാക്ഷി, മകള്‍ സിവ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, സഹീര്‍ ഖാന്‍, ഭാര്യ സാഗരിക തുടങ്ങിവരും വിവാഹാഘോഷത്തിന്റെ ഭാഗമായി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, മേനകാ ശാന്ധി, ശരത് പവാര്‍, മമതാ ബാനര്‍ജി, പി ചിദംബരം തുടങ്ങി രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

×