New Update
മുംബൈ: മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും (25) സുഹൃത്ത് ശുഭം ഡാഡ്ഗെയും ഗോവയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ബർദെസിലെ അർപോറ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ 5.30നാണ് അപകടമുണ്ടായത്.
Advertisment
ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാർ ലോക്കായതിനെ തുടർന്നും ഇരുവർക്കും പുറത്തുകടക്കാനായില്ല. ഇരുവരും മുങ്ങിമരിച്ചെന്നാണ് റിപ്പോർട്ട്.
ശുഭം ഡാഡ്ഗെ ആയിരുന്നു കാർ ഓടിച്ചിരുന്നത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹവും കാറും പുറത്തെടുത്തു.
ഈശ്വരിയും ശുഭമും അടുത്ത മാസം വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു. സെപ്റ്റംബർ 15നാണ് ഇരുവരും ഗോവയിൽ എത്തിയത്. ഈശ്വരി മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.