കുവൈത്ത് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ( ഐ.എസ്. കെ ) കുവൈത്ത് ചാപ്റ്റർ മാതൃശക്തി രൂപീകരിച്ചു . അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഐ.എസ്. കെ.വൈസ് ചെയർമാൻ കെ.എ.എൻ.കർത്ത അധ്യക്ഷത വഹിച്ചു .
ഭാരവാഹികളായി : സരിത പൂമരത്തിൽ ( ചെയർപേഴ്‌സൻ ) , മിനികൃഷ്ണ ( പ്രസിഡന്റ് ) , ദീപ രാധാകൃഷ്ണൻ ( വർക്കിംഗ് പ്രസിഡന്റ് ) , വിദ്യ ദിലീപ് ( ജനറൽ സെക്രട്ടറി ) , അംബിക മുകുന്ദൻ ( സെക്രട്ടറി ) , സരിത രാജൻ ( ആർട്‌സ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു .
സിതാര ജയകൃഷ്ണൻ , പ്രിയാ ജാഗ്രത് , രാജി കൃഷ്ണകുമാർ , കൃഷ്ണ മാധവ് , ജയശ്രീ ഉണ്ണികൃഷ്ണൻ , വിദ്യ ശ്യാം എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ് . പി.ജി.ബിനു , സുദർശൻ വാസുദേവ് , വി.സജീവ് , കെ.റ്റി.ഗോപകുമാർ , മാധവ് മേനോൻ , എന്നിവർ സംസാരിച്ചു .
ജയകൃഷ്ണ കുറുപ്പ് സ്വാഗതവും കൃഷ്ണകുമാർ വിശ്വനാഥൻ നന്ദിയും പറഞ്ഞു .