ഐഎസ്എല്‍ പുതിയ സീസണ്‍ നവംബര്‍ 19 മുതല്‍; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍

New Update

publive-image

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമം പുറത്തിറക്കി. ഫത്തോര്‍ഡയില്‍ നവംബര്‍ 19ന് എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Advertisment

ഇത്തവണയും ഗോവയില്‍ മാത്രമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം, തിലക് മൈതാന്‍ സ്‌റ്റേഡിയം എന്നിവയാണ് ടൂര്‍ണമെന്റ് വേദികള്‍. മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങള്‍ അരങ്ങേറും. ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഷെഡ്യൂള്‍ ഡിസംബറില്‍ അവതരിപ്പിക്കും.

Advertisment