ഒന്നായി പോരാടാം, മഞ്ഞയാണ് നമ്മുടെ അഭിമാനം! 2022-2023 സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ ജഴ്‌സി പുറത്തിറക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കൊച്ചി: 2022-2023 സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ ജഴ്‌സി പുറത്തിറക്കി. മഞ്ഞ തന്നെയാണ് ജഴ്‌സിയുടെ പ്രധാന നിറം. അതില്‍ നീലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നായി പോരാടാം, മഞ്ഞയാണ് നമ്മുടെ അഭിമാനം തുടങ്ങിയ തലക്കെട്ടുകളിലൂടെയാണ് ജഴ്‌സി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

Advertisment

publive-image

ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചിയിലാണ് മത്സരം.

കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ വിദേശതാരങ്ങളെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്‌സ് നിരയെ ടീം മാനേജ്‌മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

Advertisment