അവസാന നിമിഷം വല കുലുക്കി രാഹുല്‍; ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവിശ്വസനീയ ജയം

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 20, 2021

ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ അവിശ്വസനീയ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മലയാളിതാരം കെ.പി. രാഹുലാണ് കേരളത്തിനായി വിജയഗോള്‍ നേടിയത്. നേരത്തെ 23-ാം മിനിറ്റില്‍ ക്ലെയിറ്റണ്‍ സില്‍വ നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മുന്നിലെത്തിയത്.

എന്നാല്‍ 73-ാം മിനിറ്റില്‍ ലാല്‍ത്താത്താങ്ഗ നേടിയ ഗോളിലൂടെ കേരളം ഒപ്പമെത്തി. ഗോളെന്ന് ഉറപ്പിച്ച നിരവധി നിമിഷങ്ങള്‍ ഇരുടീമുകളുടെയും ഭാഗത്തുനിന്നുണ്ടായി. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം ഉള്‍പ്പെടെ 13 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.

×